സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും,സമസ്ത സെക്രട്ടറിയുമായ എം.ടി ഉസ്താദിനെ നടുറോട്ടിൽ തടഞ്ഞത് പ്രതിഷേധവും അപലപനീയവുമാണെന്നു സമസ്ത ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മിറ്റി.പെണ്കുട്ടികളെ ഉൾപ്പടെ റോട്ടിൽ ഇറക്കി വന്ദ്യ വയോധികനായ ഉസ്താദിന് നേരെ ആക്രോശം അഴിച്ചു വിട്ട വാഫി വിദ്യാർത്ഥികളെ നിലക്ക് നിർത്താൻ സി.ഐ.സി നേതൃത്വം തയ്യാറാവണം. വളാഞ്ചേരി മർകസ് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്ഥാപനമാണ്.അവിടെ എന്ത് പഠിപ്പിക്കണമെന്നു തീരുമാനിക്കാൻ ജില്ലാ കമ്മിറ്റിക്കും കോളേജ് കമ്മിറ്റിക്കും അവകാശമുണ്ട്. മത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഈ പ്രവണതക്കെതിരെ സി.ഐ.സി അധികൃതർ നടപടി എടുക്കണമെന്നും സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ കേന്ദ്രകമ്മറ്റി പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *