” നീറ്റ് ” പരീക്ഷ ഒമാനിലും വിജയകരമായി നടത്തി .
ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റിന്‍റെ (നീറ്റ്) പരീക്ഷഇന്ത്യൻ സ്‌കൂൾ മസ്കറ്റിൽ ഒരുക്കിയ പരീക്ഷാ കേന്ദത്തിൽ ഒമാൻ സമയം 12 : 30 നു ആരംഭിച്ചു .
ഒമാൻ സമയം പത്തര മുതൽ പരീക്ഷാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു കനത്ത സുരക്ഷാ ക്രമീകരണമാണ് പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത് പരീക്ഷർത്ഥി അല്ലാത്തവരെ സ്‌കൂൾ കോമ്പൗണ്ടിനുളിൽ പ്രവേശിപ്പിച്ചില്ല
ഇത്തവണ 269പേരാണ് ഒമാനിൽനിന്ന് പരീക്ഷ ഏഴുതുന്നത്. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാർഥികൾ സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ ഇന്നലെ തന്നെ എത്തിയിരുന്നു. കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം എന്ന് ആവശ്യം ഉണ്ടായിരുന്നു എങ്കിലും പരിഗണിക്കപ്പെട്ടില്ല

