‘ ഇ പേയ്‌മെന്റ് ” സംവിധാനവുമായി ബന്ധപ്പെട്ടുകൊണ്ട് മസ്കറ്റ് ഗവർണറേറ്റിലെ വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ നിന്നായി 444 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു .


വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള പ്രതികരണങ്ങൾ വളരെ താൽപ്പര്യത്തോടെ പിന്തുടരുകയാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു. വിവിധ സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ പൂർണ്ണമായ ഇലക്‌ട്രോണിക് പരിവർത്തനം കൈവരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ് .

അതോടൊപ്പം വ്യാപാരികൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങൾ ലഭിക്കുന്നതിന് കാലതാമസം മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഡിമാൻഡ് നികത്തുന്നതിന് ഉപകരണങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായും കമ്പനികളുമായും നിലവിൽ ഏകോപനം നടന്നുകൊണ്ടിരിക്കുകയാണ്.വിവിധ ഗവർണ്ണറേറ്റുകളിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *