ഒരുക്കങ്ങൾ പൂർത്തിയായി

ഒമാനിൽ ഏറ്റവും കൂടുതൽ പ്രവാസി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്യ്യൂണിറ്റി ഫെസ്റ്റിവലിന് ഇന്ന് വൈകുന്നേരം ഏഴരക്ക് അമറാത്ത് പാർക്കിൽ തിരി തെളിയും . “മാറുന്ന ലോകത്തെ – മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ” എന്ന സന്ദേശത്തിൽ ഊന്നിക്കൊണ്ടാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്.

കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായിരിക്കും .ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ – സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


ഇന്നും നാളെയുമായി നടക്കുന്ന മഹാമേള ഇൻഡോ -ഒമാൻ സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമ വേദിയാകും .. സ്വദേശികളും വിദേശികളും അടക്കം രണ്ടു ദിവസങ്ങളിലായി നാനൂറോളം കലാകാരന്മാർ വേദിയിൽ എത്തും..

സിനിമാതാരം മനോജ് കെ. ജയന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടും …കേരളത്തിൽ നിന്നുള്ള പ്രമുഖ നാടൻ പാട്ട് കലാസംഘം തൃശൂർ ജനനയന അവതരിപ്പിക്കുന്ന പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെയുള്ള നാടൻപാട്ടും വേദിയിൽ അരങ്ങേറും ..

ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുക ളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്നുണ്ട് . ഒമാനിലെ പ്രമുഖ ഹ്രസ്വ സിനിമാ നിർമ്മാതാക്കളും ട്രാവൽ ഏജൻസിയുമായ ജെ കെ ഫിലിംസുമായി ചേർന്ന് മലയാള സിനിമാ രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകിയ ഒരു കലാകാരനോ കലാകാരിക്കോ കൈരളി- ജെ കെ ഫിലിംസ് അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഐ സി എഫ് വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരിക്കും അവാർഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ രംഗത്തുള്ള ശ്രീമതി ഓമന ഔസേപ്പാണ് പ്രഥമ കൈരളി- ജെ കെ ഫിലിംസ് അവാർഡിന് അർഹയായിട്ടുളളത്

Leave a Reply

Your email address will not be published. Required fields are marked *