സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുമായും സഹകരിച്ച്, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിൽ ഏർളി വാണിംഗ് പ്രക്ഷേപണ സേവനത്തിന്റെ ആദ്യ പരീക്ഷണം നടത്തി.

മൊബൈൽ ഫോൺ വഴിയാണ് സേവനം ആരംഭിച്ചത്. മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിലായത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ സബ് കമ്മിറ്റികൾ വിതരണം ചെയ്തു. ഒരേ വിലായത്തിലെ ഒമാനി ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഒമാന്റൽ), ഒമാനി ഖത്തർ കമ്പനി (ഊരീദു) എന്നീ കമ്പനികളുടെ വരിക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിയിട്ടുണ്ടോയെന്ന് സമിതി പരിശോധിച്ചു വിലയിരുത്തി.

സൗത്ത് അൽ ബത്തിന, സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, മസ്‌കറ്റ്, ദോഫാർ, മുസന്ദം, നോർത്ത് അൽ ബത്തിന എന്നീ ഗവർണറേറ്റു കൾ ഉൾപ്പെടെ നിരവധി തീരദേശ വിലായത്തുകളും പ്രദേശങ്ങളും പരീക്ഷണം ലക്ഷ്യമിടുന്നു.

ട്രയൽ സേവനമനുസരിച്ച്, ഒരു പ്രത്യേക അടിയന്തര സാഹചര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി റെക്കോർഡ് സമയതിനുള്ളിൽ വരിക്കാരുടെ ഫോണുകളിലേക്ക് അയയ്ക്കുന്നു. ഒരു വരിക്കാരന്റെ ഫോണിൽ പ്രത്യേക ടോനോട് കൂടി ഓട്ടോമാറ്റിക് ആയി ദൃശ്യമാകുന്ന രൂപത്തിലാണ് അവ അയയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *