തൃശ്ശൂർ, കൊടുങ്ങല്ലൂർ, അഴീക്കോട് പുത്തൻ പള്ളി ജംഗ്ഷനിൽ പടിഞാഴറെ വീട്ടിൽ അബ്ദുൽ റഊഫ് ഭാര്യ തസ്നിമോൾ (33) ഹൃദയാഘാതം മൂലം ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു.
ഭർത്താവ് അബ്ദുൽ റഊഫിന്റെ സഹോദരന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദർശന വിസയിൽ വന്നതായിരുന്നു. ഇന്നലെ വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം
പിതാവ്: മനാഫ് കൊല്ലിയിൽ കുഞ്ഞു മുഹമ്മദ്
മാതാവ്: ഖദീജ
നാല് മക്കളുണ്ട്
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു