വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹ് അഭിപ്രായപ്പെട്ടു.
ഏകദൈവ വിശ്വാസമാണ് ഇസ് ലാമിൻ്റെ അടിത്തറ. പ്രവാചക ചര്യയാണ് നാം ജീവിത മാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാൽ ഇസ് ലാമിക സമൂഹത്തിൽ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്നും ഖത്തീബ് ഓർമ്മപ്പെടുത്തി.
*അബ്ദു റഹിമാൻ അൻസാരി റൂവിയിൽ നടന്ന ഈദ് ഗാഹിന് നേതൃത്വം നൽകി.*
*അൽ ഹൈൽ ഈഗിൾസ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ് ഗാഹിനു ഹംസ അഫ്ഹം അൽ ഹികമിയും*
*സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ മുജീബ് ഒട്ടുമ്മലും നേതൃ ത്വം നൽകി.*
ആശയ പ്രചാരണങ്ങൾ സദുപദേശത്തോടെ നിർവ്വഹിക്കുകയും പൊതു കാര്യങ്ങളിൽ ഐക്യപ്പെടുകയും ചെയ്യുക എന്നത് വിശ്വാസികളുടെ സവിശേഷതയാണ്.
വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്.
സഹജീവികളോടുള്ള കരുണയും, കരുതലും നമ്മുടെ ആഘോഷത്തില്‍ പ്രതിഫലിക്കണം. ധാന ശീലങ്ങൾ ജീവിതചര്യയാകണമെന്നും, അർഹൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാതെ അത് നിർവ്വഹിക്കാനുള്ള മനസ്സാണ് വിശ്വാസി സമൂഹം നേടിയെടുക്കേണ്ടത്.
ഫാഷിസവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണമെന്നും ഖത്വീബ് ഓർമ്മപ്പെടുത്തി.