ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച.
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച (ഏപ്രിൽ 22) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
കേരളത്തിൽ വിശ്വാസികൾ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കും.മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് വേണ്ടി അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
ഈദുൽ ഫിത്ർ ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് മുഖ്യ ആക്ടിങ് ഖാദി സഫീർ സഖാഫി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് മദനി, വിസ്ഡം ഹിലാല്‍ വിങ് ചെയര്മാന് അബൂബക്കര്‍ സലഫി, തിരുവനന്തപുരം പാളയം ഇമാം മൗലവി ഡോ.വി.പി. സുഹൈബ് എന്നിവർ അറിയിച്ചു.
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ പ്രഖ്യാപിച്ചത്. എന്നാൽ ഒമാനിൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്റെന്ന് ഔഖഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.