കാക്കുനി ദയ സെന്റർ ഫോർ ഹെൽത്ത് & റിഹാബിലിറ്റേഷന്റെ പ്രവർത്തന ഫണ്ടിലേക്കും വേളം പാലയറ്റീവ് സെൻറെറിനും സഹായമെത്തിച്ചു
പ്രയാസത്തിന്റെ നൊമ്പരങ്ങൾ മനസ്സിൽ ഒതുക്കി വെച്ച് ജീവിതഭാരത്തിന്റെ ദിന രാത്രങ്ങൾ തള്ളി നീക്കുന്ന ആശയറ്റു പോയവന് മുന്നിൽ പ്രതീക്ഷയുടെ തിരിനാളമായ് വെളിച്ചം പരത്തി പുതു ജീവിതത്തിലേക്ക് വഴി കാട്ടുന്ന വിശാല മനസ്സുകളെ മനസ്സറിഞ്ഞ് നമുക്ക് അഭിനന്ദിക്കാം. കാക്കുനി ദയ സെന്റർ ഫോർ ഹെൽത്ത് & റിഹാബിലിറ്റേഷന്റെ പ്രവർത്തന ഫണ്ടിലേക്ക് വേളം പഞ്ചായത്ത് ഒമാൻ കെഎംസിസി യുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുബൈർ വലകെട്ട് കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെസി മുജീബ് റഹ്മാന് കൈമാറി.
ചടങ്ങിൽ ഒമാൻ കെഎംസിസി വൈസ് പ്രസിഡന്റ് മാരായ കല്ലുമ്പുറം ബഷീർ, ജമാൽ കെപി സെക്രട്ടറി റസാഖ് കെസി,വി കെ അബ്ദുള്ള, പുല്ലാരോട്ട് ബഷീർ, വിഎം കുഞ്ഞാലി, സിഎം മൊയ്‌ദീൻ, കെപി അന്ത്രു,റഷീദ് അരിയാക്കി, ചെറുമണ്ണുകണ്ടി കുഞ്ഞാലി, കരീം കട്ടയിൽ, എം എ ബഷീർ മാസ്റ്റർ,ദയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന സംരംഭത്തിലേക്ക് വലിയ സഹായവുമായ് മുന്നോട്ട് വന്ന ഒമാൻ കെഎംസിസി വേളം പഞ്ചായത്ത് കമ്മിറ്റി ക്കും സഹകരിച്ച ഏവർക്കും ദയ സെന്റർ നന്ദി രേഖപ്പെടുത്തി
വേളം പാലയറ്റീവ് സെൻറെറിനും സഹായമെത്തിച്ചു, ഒമാൻ വേളം പഞ്ചായത്ത് കെഎംസിസി വൈസ്പ്രസിഡൻറ് ജമാൽ കെ പി പാലയറ്റീവ് പ്രതിനിധി സി എച് മൊയ്തുകാക്ക് സംഖ്യ കൈമാറി