സലാല ഹാഫയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശി മുഹമ്മദ് മുസ്തഫ കഴിഞ്ഞ ഒന്നാം തീയതിയാണ് സ്ട്രോക്ക് വന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ ആയത് വെന്റിലേറ്റർ സഹായത്തോടുകൂടി കഴിയുന്ന മുസ്തഫയെ നാട്ടിലേക്ക് എത്തിക്കണമെന്ന വീട്ടുകാരുടെ ആവശ്യം സലാല കെഎംസിസി ഏറ്റെടുക്കുകയായിരുന്നു.

വെന്റിലേറ്ററിന്റെയും ഡോക്ടറുടെയും നേഴ്സുമാരുടെയും സഹായത്തോടുകൂടി മാത്രമേ നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നുള്ളൂ ഇങ്ങനെ കൊണ്ടുപോകുന്നതിനും നിലവിൽ ഇത്രയും ദിവസം ആശുപത്രിയിൽ കിടന്നതുമായി ഭീമമായ ഒരു സംഖ്യയാണ് ആവശ്യമായി വന്നത് . ഏത് സൽകർമ്മത്തെയും തുറന്നു മനസ്സോടുകൂടി സ്വീകരിക്കുന്ന സലാലയിലെ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒത്തുചേർന്നപ്പോൾ ഈ ദൗത്യം വിജയിപ്പിച്ചെടുക്കുവാൻ സാധിച്ചു

ഇന്നലെ രാത്രി 11:45ന് സലാലയിൽ നിന്ന് മസ്കറ്റിലേക്കും മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഒമാൻ എയർ ഫ്ലൈറ്റിൽ അദ്ദേഹത്തെ യാത്രയാക്കാൻ സാധിച്ചു. സഹപ്രവർത്തകന് ഒരു ആവിശ്യം വന്നപ്പോൾ ചേർന്നുനിന്ന ഹാഫയിലെ വ്യാപാരി സുഹൃത്തുക്കളായ നാസർ കെ ടി ,അബൂബക്കർ മക്ക ,നാസർ നാലകത്ത്, സാബിത്ത് , ഹാഫ കെഎംസിസി നേതാക്കളായ മുജീബ് കുറ്റിപ്പുറം റഫീഖ് കമ്പിൽ തുടങ്ങിയവരും , പാലക്കാട് ജില്ല കെഎംസിസി പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി ദാമോസ് ജനറൽ സെക്രട്ടറി ഷഫീഖ് മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിലും നല്ല ഇടപെടലുകളാണ് നടത്തിയത് .

സലാലയിലെ സംഘടനകളായ സലാല സുന്നി സെൻറർ, ഐ എം ഐ സലാല ,വെൽഫെയർ സലാല ,ഐസിഎഫ് സലാല ,കെ എസ് കെ സലാല , സ്ഥാപനങ്ങളായ അബു തഹനൂൻ അൽബയാദര്‍, അൽ സക്കർ, അൽ ബഹജാ ഹൈപ്പർമാർക്കറ്റ്, ഹലഷോപ്പിംഗ് സെൻറർ ,സലാല കെഎംസിസി ജില്ലാ കമ്മിറ്റികളായ പാലക്കാട് ജില്ലാ കെഎംസിസി മലപ്പുറം ജില്ലാ കെഎംസിസി വിവിധ ഏരിയ കെഎംസിസികൾ പേര് പറയാൻ ആഗ്രഹിക്കാതെ കയ്യഴിഞ്ഞ് സഹായിച്ച ഒരുപാട് നന്മ മരങ്ങൾ സാമ്പത്തികമായി സഹായിച്ചുകൊണ്ട് എല്ലാവിധ പിന്തുണയും നൽകിയ മുസ്തഫയുടെ സ്പോൺസർ. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്.

സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ഈ വിഷയം ഏറ്റെടുത്തതോടുകൂടി എല്ലാവിധ പിന്തുണയോടെ കൂടെ നിന്ന കേന്ദ്രകമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻറ് അബ്ദുസ്സലാം ഹാജി വി പി, ആക്ടിങ് ജനറൽ സെക്രട്ടറി നാസർ കമൂണ സെക്രട്ടറിമാരായ ഹാഷിം കോട്ടക്കൽ ജാബിർ ഷെരീഫ് എന്നിവരുടെ പിന്തുണയോടെയാണ് ഈ ദൗത്യം വിജയകരമാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *