ഒമാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റിക്രൂട്ട്മെൻറ് ചെലവ് കുറക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം കരാർ സമ്പ്രദായം നടപ്പാക്കുന്നു. ജീവനക്കാരുടെ തൊഴിൽ സമയം, തൊഴിൽ രീതി എന്നിവ നിജപ്പെടുത്തുന്നതായിരിക്കും കരാർ. ഇവ ഇല്ക്ട്രോണിക് സംവിധാനത്തിലൂടെയാണ് നടപ്പാക്കുക.
ഒമാനിൽ കരാർ വ്യവസ്ഥയിലൂടെ ജീവനക്കാരെ നിയമിക്കുന്നത് സ്ഥാപനങ്ങളുടെ ചെലവ് കുറക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹൊസ്നി പറഞ്ഞു. ഇത് സംബന്ധമായ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം പ്രത്യേക ഗ്രൂപ്പുകളിലായിരിക്കും നടപ്പാക്കുക. പിന്നീട് ഗാൾഹിക തൊഴിലാളികളെയും ഇതിൽ ഉൾപ്പെടുത്തും. മണിക്കൂര്‍, പ്രതിദിനം, പ്രതിമാസം എന്നിങ്ങനെ തൊഴില്‍ സമയം ക്രമീകരിക്കാന്‍ കരാറില്‍ ഏര്‍പ്പെടാം
പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ്, തൊഴിലാളി ജോലി ചെയ്യാനുള്ള ഫീസ് തുടങ്ങിയവയില്‍ പുനരാലോചനയും മന്ത്രാലയം നടത്തും. സര്‍ക്കാര്‍ യൂനിറ്റുകളുമായുള്ള ഇലക്ട്രോണിക് ലിങ്കിങ് പൂര്‍ത്തിയായിട്ടുണ്ട്. തൊഴില്‍ പെര്‍മിറ്റ് സംവിധാനം, തൊഴില്‍ സേവനം, തൊഴിലാളി ക്ഷേമ സേവനങ്ങള്‍, മാന്‍പവര്‍ രേഖകള്‍ സൂക്ഷിക്കാനുള്ള പുതിയ സംവിധാനം, ഭരണ- ധനകാര്യ സേവനങ്ങള്‍ എന്നിവക്കൊപ്പം പൊതു തൊഴില്‍ സംവിധാനം പുനര്‍വികസിപ്പിക്കുകയും ചെയ്തു.