വിശുദ്ധ റമദാൻ കാമ്പയിനോടനുബന്ധിച്ച് സൂർ ദാറുൽ ഖുർആൻ മദ്റസ റമദാൻ ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. 45 ൽ പരം മൽസരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കൂടുതൽ പോയിൻ്റ് നേടി ഫാരിദ ശബീർ വലപ്പാട് ഒന്നാം സ്ഥാനവും സാജിദ മൻസൂർ കണ്ണൂർ രണ്ടാം സ്ഥാനവും റുബീന റാസിഖ് മൂന്നാം സ്ഥാനവും റഹ്’മത്ത് അബ്ദുല്ല കണ്ണുർ, സുമയ്യ മുസ്ഥഫ കണ്ണൂർ, മുനീറ ശംസുദ്ധീൻ മുള്ളൂർക്കര, ശെഹല മുള്ളൂർക്കര, ശിഫ അജ്മൽ നാലാം സ്ഥാനവും ഫബീന സൈനുദ്ധീൻ കുഞ്ഞിപ്പള്ളി അഞ്ചാം സ്ഥാനവും കോട്ടയം കരസ്ഥമാക്കി.
പരിശുദ്ധ റമദാനിലെ 27-ാം രാവിൽ ദാറുൽ ഖുർആൻ മദ്റസയിൽ നടന്ന അനുമോദന ചടങ്ങിൽ ആബിദ് മുസ്ലിയാർ മൽസരാർത്ഥികളെ പ്രഖ്യാപിക്കുകയും വിജയികൾക്കുള്ള സമ്മാനദാനം അഡ്വ. സഈദ് സാഹിബ് കൂത്തുപറമ്പ, നിസാർ അഹ്’മദ് ആലപ്പുഴ, ശിഹാബ് വാളക്കുളം വിതരണം ചെയ്തു. മൽസരത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു.
ബശീർ ഫൈസി, ഫൈസൽ ഫൈസി, അബ്ദുൽ നാസർ ദാരിമി, ഫൈസൽ ആലപ്പുഴ, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, നവാസ് ആലപ്പുഴ, മൊയ്തീൻ കുട്ടി നെല്ലായ, ശെയീർ കാടാച്ചിറ, അബ്ദുറഹീം ഷൊർണ്ണൂർ, ബശീർ നിസ്മ, മുഹമ്മദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. മദ്റസ കുട്ടികൾക്കായ് റമളാനിൽ നടന്ന് വരുന്ന ഹിസ്ബ് ക്ലാസ് ഇന്ന് സമാപിക്കും. റമദാനിന് ശേഷം പുതിയ അധ്യയന വർഷം ആരംഭിക്കും. അഡ്മിഷന് വേണ്ടി ഈ നമ്പറിൽ 78126862, 96208383, 99851404 വിളിക്കുക.