റൂവി കെഎംസിസി ഗ്രാൻഡ് സുഖ് ഇഫ്താർ സംഘടിപ്പിച്ചു , റൂവി പഴയ പോലീസ് സ്റ്റേഷൻ എതിർവശമുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പാർക്കിങ്‌ ഉൾപ്പെടെയുള്ള റുവിയിലെ സൂഖിന്റെ പ്രധാന ഭാഗങ്ങളായിരുന്നു ഇരിപ്പിടത്തിനായി ഒരുക്കിയത്‌. സ്വദേശികളും വിദേശികളുമടക്കം രണ്ടായിരത്തോളം ആളുകളാണ്‌ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്.

ഏറ്റവും തിരക്കേറിയ റൂവി ഹൈ സ്ട്രീറ്റിലെ പാർക്കിംഗ് സൗകര്യം ഇഫ്താറിനായി ഒരുക്കിത്തന്നത് ജോയ്‌ ആലുക്കാസ് എക്സ്ചേഞ്ച് ആണ് , റൂവിയിലെ പരമ്പരാഗത സൂഖിൽ ആദ്യമായാണ്‌ ഇത്തരത്തിൽ ഒരു ഗ്രാന്റ്‌ ഇഫ്താർ നടന്നത്‌. സ്വദേശികളുടെയും വിദേശികളുമുൾപ്പെടെയുള്ള ജനങ്ങൾക്ക്‌ നോമ്പുതുറ നവ്യാനുഭവമായി. മസ്കത്ത്‌ മുനിസിപ്പാലിറ്റിയുടെയും, റോയൽ ഒമാൻ പോലീസിന്റെയും സഹകരണം ഗ്രാന്റ്‌ സൂഖ്‌ ഇഫ്താർ സംഗമത്തിന് ഏറെ സഹായകമായെന്ന് റുവി കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളും , ഒമാനിലെ വ്യവസയ രംഗത്തെ പ്രമുഖരും , മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു , റൂവി കെഎംസിസി പ്രവർത്തകർ സംഗമത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *