പെരുന്നാള്‍ പ്രമാണിച്ച് ഒമാനിലെ പഴം, പച്ചക്കറി മാര്‍ക്കറ്റായ മവേലയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി മസ്കത്ത് നഗരസഭ. ചൊവ്വാഴ്ച മുതല്‍ റമസാന്‍ 30 (ഏപ്രില്‍ 21) വരെ പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ ഗേറ്റ് ഒന്നിലൂടെയും റീട്ടെയില്‍ കടകളിലേക്കുള്ള വാഹനങ്ങള്‍ ഗേറ്റ് രണ്ടിലൂടെയുമാണ് പ്രവേശിക്കേണ്ടത്.
പുലര്‍ച്ചെ നാല് മുതല്‍ രാത്രി 10.30 വരെയാണ് വാഹനങ്ങളുടെ പ്രവേശന സമയം. വെള്ളിയാഴ്ചയും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കും. പെരുന്നാളിന്റെ ആദ്യ രണ്ട് ദിനങ്ങളിലും മവേല സെന്‍ട്രല്‍ മാര്‍ക്കറ്റിന് അവധിയായിരിക്കുമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.