ലയൺസ് ക്ലബ് ഒമാൻ , പരിശുദ്ധ റമളാനിൽ വാദി കബീറിലെ മുനിസിപ്പൽ ലേബർ ക്യാമ്പിൽ വിപുലമായ ഇഫ്താർ സംഗമം നടത്തി . ക്ലബ് ഭാരവാഹികളുട നേതൃത്വത്തിൽ ക്യാമ്പിലെ വിവിധ ദേശക്കാരായ അഞ്ഞൂറോളം തൊഴിലാളികൾക്കാണ് ഇഫ്താർ വിരുന്നു നൽകിയത് .
ലയൺസ് ക്ലബ് എൻ ആർ ഐ രൂപീകൃതമായ ശേഷം ആദ്യമായാണ് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചത് .
വാദി കബീറിലെ മസ്കറ്റ് മുനിസിപാലിറ്റി ക്യാമ്പ് അംഗണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ലയൺ സിദ്ദിക്ക് ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു . ” സാധാരണക്കാരായ ആളുകൾക്കിടയിൽ അവരുമായി കൂടുതൽ ഇടപഴകി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കു ആശ്വാസം നൽകുക എന്നതാണ് ലയൺസ് ക്ലബ് സാമൂഹിക പ്രതിബദ്ധതയിലൂടെ ചെയ്യുന്നത് എന്ന് സിദ്ദിക്ക് ഹസ്സൻ അദ്ധ്വക്ഷ പ്രസംഗത്തിൽ പറഞ്ഞു .
റമളാൻ മാസത്തിലെ ഇഫ്താറോട് കൂടി നിങ്ങളിൽ എത്താൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട് എന്നും സിദ്ദിഖ് ഹസ്സൻ പറഞ്ഞു . ” ലോകത്തുള്ള എല്ലാവരും ഒന്നാണ് എന്നും , എല്ലാ മനുഷ്യന്റെയും വികാരങ്ങൾ ഒന്നാണ് എന്ന് മനസിലാക്കാൻ ഇഫ്താർ സംഗമ വേദിയെക്കാൾ മികച്ച മറ്റൊന്ന് ഇല്ലെന്നും അതിനാൽ എല്ലാവരും പരിശുദ്ധ റമളാൻ മാസത്തിൽ ആർജ്ജിക്കുന്ന പുണ്യം വരും നാളുകളിലെ ജീവിത്തിൽ പകർത്തനം എന്നും ഇഫ്ത്താർ സംഗമം കോർഡിനേറ്റർ ലയൺ ഷഹീർ അഞ്ചൽ പറഞ്ഞു. ജനറൽ സെക്രട്ടറി ലയൺ രാജു എബ്രഹാം റമളാൻ ദിന സന്ദേശം നൽകി .
ലയൺ ബോണി എബ്രഹാം,ലയൺ അനീഷ് കടവിൽ , ലയൺ ജിജോ കടന്തോട്ട് എന്നിവർ ആശംസകൾ നേർന്നു .ജോയിൻ്റ് സെക്രട്ടറി ലയൺ അഡ്വക്കേറ്റ് ഗിരീഷ് കുമാർ, സ്വാഗതവും , ട്രെഷറർ ലയൺ ദേവസ്സി ഔസേപ്പ് നന്ദിയും പറഞ്ഞു . ലയൺ ഷാജി മോൻ , ലയൺ താജ് മാവേലിക്കര , ലയൺ ബിനോയ് രാജ് , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി