മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി സിനാവ് മേഘല ഇഫ്താർ മീറ്റിൽ കുടുംബങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു.
സിനാവ് ലൈബ്രറി ഹാളിൽ വെച്ച് വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ മുഖ്യ അതിഥി ആയിരുന്നു.
സമദ് ഷൻ, മുദൈബി, ഖദറ, മഹോത്, മസീറ എന്നീ മേഘലകളിൽ കഴിഞ്ഞ 6 ന് വിപുലമായ രീതിയിൽ ഇഫ്താർ മീറ്റുകൾ സംഘടിപ്പിച്ചിരുന്നു.
പ്രസിഡന്റ് മുഹമ്മദലി പാപ്പിനിഷേരി സെക്രട്ടറി മൻസൂർ അലി പച്ചായി ട്രഷറർ റിവാസ് പൊന്നാനി എന്നിവർക്കൊപ്പം. മജീദ് ഫൈസി പാവണ്ണ,സലീം കൊടുങ്ങല്ലൂർ, ഷാഹുൽ ഹമീദ് തിരൂർ, സുദീർ കൊല്ലം, സുദീർ മാമൂറ, മുത്തലിബ് തളിപറമ്പ്, നാസർ, സിദ്ധിക്ക്, അബ്ദുൽ ബാരി, നൗഫൽ കുന്നത്ത്, നൗഫൽ ഖദറ, ഖാദർ ലിസ്ക്, അയ്യൂബ് സിനാവ് എന്നിവർ ചേർന്ന് നേത്രത്ത്വo നൽകി