നിയമവിരുദ്ധമായ ഗതാഗതത്തിന് പിടിക്കപ്പെട്ടാൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഡ്രൈവർമാരിൽ നിന്ന് 200 റിയാൽ പിഴ ചുമത്തും

പ്രവാസി തൊഴിലാളികൾ അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് 1,440 ലധികം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംടിസിഐടി) അറിയിച്ചതായി മസ്കറ്റ് ഡെയിലി യും ഒമാൻ ഓബ്സർവരും റിപ്പോർട്ട്‌ ചെയ്യുന്നു.

എം‌ടി‌സി‌ഐ‌ടി പുറത്തിറക്കിയ പ്രസ്താവനയിൽ, ‘പ്രവാസി തൊഴിലാളികൾ ലൈസൻസില്ലാതെ സാധനങ്ങൾ കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള 546 ലംഘനങ്ങൾ മന്ത്രാലയം രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് റോയൽ ഡിക്രി നമ്പർ 10/2016 പുറപ്പെടുവിച്ച ഭൂഗതാഗത നിയമത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും ലംഘനമാണ്.

തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത ടാക്സികൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചത്.

ഭൂഗതാഗത നിയമം പാലിക്കാൻ കമ്പനികളോടും വ്യക്തികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഭൂഗതാഗത നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാഹനങ്ങളിൽ പരിശോധനയും നിയന്ത്രണ കാമ്പെയ്‌നുകളും നടപ്പിലാക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അവലംബം : മസ്കറ്റ് ഡെയിലി, ഒമാൻ ഒബ്സർവർ.

Leave a Reply

Your email address will not be published. Required fields are marked *