ഒമാനിൽ ഇതുവരെ 1600 വിദേശികൾ ക്ക് ദീർഘകാല താമസ വിസ അനുവദിച്ചതായി ഒമാനിലെ വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇൻവെസ്റ്റ്‌ ഈസി പോർട്ടൽ ഇനിമുതൽ ഒമാൻ ബിസിനസ് പോർട്ടൽ എന്നാവും അറിയപ്പെടുക.

കഴിഞ്ഞ വർഷം ഇൻവസ്റ്റ് ഈസി പോർട്ടൽ വഴി 989,960 ഇടപാടുകൾ നടന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ചു 23.1വർധന ആണ്.

വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ 2022 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 41 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 40 കോടി റിയാലിൽ കൂടുതൽ അധിക ഇടപാടുകൾ നടന്നു.

വിദേശ നിക്ഷേപകർക്കുള്ള വിവിധ നിരക്കുകൾ കുറക്കുകയും സേവനം എളുപ്പംക്കുകയും ചെയ്തു. ഇത് നിക്ഷേപകരെ ആകർഷിച്ചതയും മന്ത്രാലയം പറഞ്ഞു.

വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് മുഹമ്മദ്‌ യൂസഫ് വർത്താ സമ്മേളണത്തിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *