മസ്കറ്റ് വെളിയംകോട് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. മസ്കറ്റ് വെളിയംകോട് വെൽഫയർ കമ്മിറ്റി പ്രസിഡൻറ് കെ ഏച് റഷീദ്ന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിന് അബ്ദുൽ ഹക്കീം മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു.

അൽകുവൈർ നിസർക്കാസ് അടുക്കളയിൽ വച്ച് നടന്ന സംഗമത്തിൽ മുൻ പ്രസിഡൻറ് എം വി റഫീഖ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന കർമ്മം ജനറൽ സെക്രട്ടറി അഷ്റഫ് ലക്കി നിർവഹിച്ചു. പരിപാടിയിൽ എം സാദിഖ് പൊന്നാനി, PCWF ഒമാൻ നാഷ്ണൽ കമ്മറ്റി പ്രസിഡൻറ്, ജോ; സെക്രട്ടറി മനാഫ് , മുൻ പ്രസിഡണ്ട് Pv അനീഷ് എന്നിവർ ആശംസകൾ നേരുന്നു ഖജാൻജി കെ പി ജബ്ബാർ സന്നിധിനായിരുന്നു വൈസ് പ്രസിഡണ്ട് നാസർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *