ഐ.എം.ഒയിലെ വ്യാജ ആർ.ഒ.പി അകൗണ്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. റോയൽ ഒമാൻ പൊലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. ചില ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിന്‍റെ പിഴ അടക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
ഇങ്ങനെകിട്ടുന്ന ബാങ്ക് വിവരങ്ങൾ ഉപയോഗിച്ച് അകൗണ്ടിൽനിന്ന് പണം വലിക്കുന്ന രീതിയാണ് സംഘം പയറ്റുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റകളോ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ( അവലംബം : റോയൽ ഒമാൻ പോലീസ് )