സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മബേല ശിഹാബ് തങ്ങൾ മദ്റസയിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു,
. 5,7,10, ക്ലാസ്സുകളിലായി 23 കുട്ടികളാണ് പൊതുപരീക്ഷ എഴുതിയത്.
അഞ്ചാം തരത്തിൽ മുഹമ്മദ് താജുദ്ധീൻ , റോവൽ മുഹമ്മദ്, നാഹിൽ നൗഷാദ്, സൻഹ മർയം എന്നിവർ ഉന്നത സ്ഥാനം നേടിയപ്പോൾ , ഏഴാം തരത്തിൽ മുഹമ്മദ് ഫാദീ ഇബ്റാഹീം, ഫൗസിയ എന്നീ വിദ്യാർത്ഥികളും, പത്താം തരത്തിൽ ജിബ്രിൽ ഫാരിസും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.
പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും പ്രാപ്തരാക്കിയ ഉസ്താദ് മാരേയും, മബേല ശിഹാബ് തങ്ങൾ മദ്റസ കമ്മിറ്റി കൂടിയായ മബേല കെ.എം.സി.സി അഭിനന്ദിച്ചു.
റമളാനിന് ശേഷം മദ്റസ ആരംഭം കുറിക്കുമെന്നും കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ 79196329 (സ്വദർ മുഅല്ലിം ), +968 9539 4477( മാനേജ്മെന്റ് )എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Marketing & Promotion services on social media License No: L2109211