ഒരു മനുഷ്യൻ ലോകത്തെ ഏതു രാജ്യക്കാരനോ ,ദേശക്കാരനോ ആയാലും ആദ്യമവൻ മനുഷ്യൻ ആകണമെന്നും , മനുഷ്യനായാൽ നന്മ ഉണ്ടാകണെമന്നും കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു .
സേവ് ഓ .ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫാദർ ഡേവിസ് ചിറമേൽ . മനുഷ്യർ ഒത്തുകൂടുന്ന ഇഫ്താർ സംഗമ വേദികൾ പോലുള്ളിടത്താണ് ദൈവസാനിധ്യം ഉണ്ടാകുക , മനുഷ്യന് പല കഴിവുകൾ ഉണ്ടായിരിക്കാം എന്നാൽ കഴിവിനേക്കാൾ മനുഷ്യന്ആദ്യം വേണ്ടത് ആത്മാർത്ഥതയാണ് , ഒരു വ്യക്തിയെ നാം കാണുമ്പോൾ അവന്റെ മുഖ സൗന്ദര്യമല്ല മറിച് അവന്റെ മനസ്സിന്റെ നന്മയാണ് നാം കാണാൻ ശ്രമിക്കേണ്ടത് , ദൈവം നമുക്ക് വലിയൊരു അനുഗ്രഹം തന്നിട്ടുണ്ട് അത് അപരന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് , അതിലൂടെ ലഭിക്കുന്ന ആനന്ദം വേറൊന്നിനും ലഭിക്കില്ല .
നമ്മുടെ മനസ്സ് എന്നത് വേറെ എന്തിനേക്കാളും വേഗത്തിൽ ചലിക്കുന്ന ഒന്നാണ് . എന്നാൽ മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മനസ്സറിഞ്ഞു ചിരിക്കാൻ സാധിക്കൂ . മനസ്സറിഞ്ഞൊന്നു ചിരിക്കാൻ സാധിക്കാതെ വന്നാലുള്ള അവസ്ഥ ആലോചിനോക്കൂ .
പരിശുദ്ധ റമളാൻ മാസത്തിൽ എല്ലാവരുടെ മുഖത്തും സന്തോഷമാണ് കാരണം മനസ്സിൽ നന്മകൾ നിറയുന്ന കാലമാണ് അതോടൊപ്പം അപരന് വേണ്ടി പ്രവർത്തിക്കുകയൂം ചെയുന്നു എന്നതാണ് ഇതിന്റെ കാരണം . റമളാൻ മാസത്തിൽ തന്നെ വിവിധ രാജ്യങ്ങളിൽ ആളുകളെ കണ്ടപ്പോൾ അവരുടെ മുഖത്തെല്ലാം തനിക്കു സന്തോഷം ദർശിക്കാൻ സാധിച്ചു എന്നും അതിനാൽ ഒരിക്കലും ആത്മാർത്ഥത യും , നന്മയും ഒരിക്കലും കൈമോശം വരരുതെന്നും ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു . മനുഷ്യന് മാത്രമേ തെജിക്കുവാൻ ഉള്ള കഴിവുള്ളൂ …അങ്ങിനെ മറ്റുള്ളവർക്ക് തെജിക്കുന്നതിലൂടെയാണ് യഥാർത്ഥ മനുഷ്യൻ പിറക്കുന്നത് , അതെ സമയം ഇന്ന് മനുഷ്യന് മനുഷ്യനെ വിശ്വാസമില്ലാത്ത കാലമാണ് എന്നും ഒരു മനുഷ്യനും ഈ ലോകത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും , നമ്മൾ ഇല്ലെങ്കിൽ ഈ ലോകം ഇങ്ങിനെ തന്നെ നിലനിൽക്കുമെന്നും ഫാദർ കൂട്ടി ചേർത്തു
റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽപെട്ട നിരവധി ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ , മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
നോമ്പ് തുറക്കലിന് ശേഷം നടന്ന മഗ്രിബ് നമസ്കാരത്തിന് മസ്കറ്റ് സുന്നി സെന്റർ പ്രധാന അധ്യാപകൻ മുഹമ്മദലി ഫൈസി മ നേതൃത്വം നൽകി . സേവ് ഒ .ഐ.സി.സി അദ്ധ്യക്ഷൻ അനീഷ് കടവിൽ അദ്ധ്യക്ഷത വഹിച്ചു .ജിജോ കടന്തോട്ട് സ്വാഗതം ആശംസിച്ചു . സേവ് ഒ .ഐ.സി.സി ഭാരവാഹികളായ ഹൈദ്രോസ് പതുവന , കുരിയാക്കോസ് മാളിയേക്കൽ , ഹരിലാൽ വൈക്കം, ഷഹീർ അഞ്ചൽ , റാഫി ചക്കര , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി