കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഒരു സമുദായത്തിനെതിരെയാണ് എന്ന് ചിത്രീകരിച്ച് അദ്ദേഹത്തെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ ഉത്തരവ് തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ , അദ്ദേഹത്തെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം തീർത്തും ജനാധിപത്യ വിരുദ്ധമാണെന്ന് സലാല കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
ഫാസിസം അതിന്റെ ഉഗ്രരൂപം പുറത്തെടുക്കുമ്പോൾ പ്രതിരോധത്തിന്റെ നാവായി വാക്കായി രൂപമായി ആവേശത്തിന്റെ ആദർശത്തിന്റെ കടുകട്ടിയിലുള്ള ആ വിരൽ ചൂണ്ടൽ അതൊരു പ്രതീക്ഷയാണ്.
പ്രതീക്ഷകൾ അസ്തമിക്കുന്നു എന്നു തോന്നുന്ന വലിയ ജനസമൂഹത്തിന്
മുൻപിലൊരു നേതാവുണ്ട് എന്ന തോന്നലാണ് ഫാസിസ്റ്റുകളെ വിറളി പിടിപ്പിക്കുന്നത്.
ജനം ഈ ഫാസിസ്റ്റുകൾക്കെതിരെ രംഗത്തുവരുമെന്ന ഉറപ്പാണ് രാഹുൽ ഗാന്ധിയെന്ന നേതാവിനെതിരെ ഇത്തരം തരം താണ കുതന്ത്ര നീക്കത്തിലൂടെയുള്ള നടപടിയിലൂടെ മനസ്സിലാക്കേണ്ടതെന്നുള്ള
പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.
ഇന്നലെ ചേർന്ന സലാല കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിൽ മൊയ്ദു സി പി അദ്ധ്യക്ഷത വഹിച്ചു സൈഫു ആലിയമ്പത്ത് പ്രമേയവതരണവും നടത്തി.
യൂസഫുൽ ഖാസിമി റഷീദ് നാലാകത്ത് സാലിഹ് തലശ്ശേരി
ഷഫീഖ് തങ്ങൾ
റഈസ് ശിവപുരം ബദ്റുദ്ധീൻ അൽത്താഫ് പെരിങ്ങത്തൂർ മുഹമ്മദ് മാട്ടൂൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അബ്ദുൽ റസാക്ക് ശ്രീകണ്ടാപുരം സ്വാഗതവും
മുസ്തഫ മുണ്ടേരി നന്ദിയും പറഞ്ഞു.