സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം വിതരണം ചെയ്തു.കെഎംസിസി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ അസുഖ ബാധിതരായ രണ്ടു കുടുംബത്തിനാണ് ധനസഹായം നൽകിയത്.
രോഗികളുടെ നാട്ടിലുള്ള കെഎംസിസി പ്രവർത്തകരാണ് തുക കൈ പറ്റിയത്. ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് പുറമണ്ണൂർ, ജനറൽ സെക്രട്ടറി മുസ്തഫ വളാഞ്ചേരി എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി, എന്നിവർ വിതരണം ചെയ്തു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം ഹാജി, അനസ് ഹാജി, ആർ കെ അഹമ്മദ്, നാസർ കമ്മൂന, കാസിം കോക്കൂർ, അൽ സാഹിർ എംഡി ഡോക്ടർ സിദ്ദീഖ്, ജില്ലാ നേതാക്കളായ ശുഹൈബ് മാസ്റ്റർ, റഹീം താനാളൂർ,മറ്റു ജില്ലാ,ഏരിയ നേതാക്കളും പങ്കെടുത്തു.