ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ വീണ്ടും തെരെഞ്ഞടുത്തു. ആകെയുള്ള 14 വോട്ടിൽ 13ഉം നേടിയാണ് ഡോക്ടർ ശിവകുമാർ മാണിക്യം വിജയിച്ചത്.
മലയാളിയായ നിതീഷ് കുമാർ ഒരുവോട്ട് മാത്രമാണ് നേടിയത്. ഇവർ രണ്ടുപേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് ശിവകുമാർ മാണിക്കം ചെയർമാനാകുന്നത്. 21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്.
പുതിയ ഭരണസമിതി ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. 15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.