കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദു റസാഖ് (46) ഒമാനിലെ സലാലയിൽ മരണപ്പെട്ടു.
പെട്രോളിയം ഡവലപ്മെന്റ് ഒഫ് ഒമാന്റെ കോൺട്രാക്ട് വർക്ക് ചെയ്തു വരുന്ന പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന അബ്ദു റസാഖിനെ സലാലക്കടുത്ത് മർമുളിന് സമീപം അമൽ എന്ന സ്ഥലത്ത് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. പുതിയ വീട്ടിൽ താമസമാക്കിയതിന് ശേഷം ഈയടുത്താണ് അബ്ദു റസാഖ് നാട്ടിൽ നിന്ന് തിരികെയെത്തിയത്.
ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.