ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇലക്ട്രോണിക് യുഗത്തിൽ പഴയ കൺവെൻഷനൽ രീതികളിലൂടെ കുട്ടികളെ പഠിപ്പിക്കാതെ അവരുടെ സ്കിൽസിനും കൂടി പ്രാധാന്യം നൽകണമെന്ന് ഡോ: സുലൈമാൻ മേല്പത്തൂർ പറഞ്ഞു.

കെഎംസിസി മസ്ക്കറ്റ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള നിസ്‌വ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നിസ്‌വ കെഎംസിസിയുടെ പതിനഞ്ചാമത് വാർഷികവും ഇശൽ നൈറ്റും, അഹ്‌ലൻ നിസ്‌വ 2023 പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം,

കുട്ടികളുടെ ദൃശ്യ വിരിന്നോടെ ആരംഭിച്ച പ്രോഗ്രാം, മസ്ക്കറ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റലൂർ ഉൽഘാടനം ചെയ്തു,നിസ്‌വ ഇന്ത്യൻ സ്കൂളിൽ പതിനഞ്ചു വർഷം സേവനം പൂർത്തിയാക്കിയ ടീച്ചഴ്സിനെയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്‌ ഓഫ് മസ്കറ്റ് ലേക്ക് തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി ട്രഷറർ പി ടി കെ ഷമീർ നെയും ചടങ്ങിൽ ആദരിച്ചു,പ്രശസ്ത ഗായകരായ ആബിദ് കണ്ണൂർ, ഫാസില ബാനു, ഇർഷാദ് തുടങ്ങിയവരുടെ ഇശൽ പ്രസ്തുത പരിപാടിക്ക് മാറ്റ് കൂട്ടി.

സാംസ്‌കാരിക സമ്മേളനത്തിൽ നിസ്‌വ കെഎംസിസി പ്രസിഡന്റ്‌ ഹാരിസ് നിലംബൂർ അധ്യക്ഷവഹിച്ചു, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നൗഷാദ് കാക്കേരി സ്വാഗതവും, സെക്രട്ടറി അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു..
മസ്ക്കറ്റിലെ വിവിധ ഏരിയ നേതാക്കൾ, നിസ്‌വ യിലെ വിവിധ സംഘടന നേതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


കർമ്മ വീഥിയിൽ നിറഞ്ഞു നിൽക്കുന്ന സീനിയർ നേതാവ് റഷീദ് ഹാജിയെ ചടങ്ങിൽ നിസ്‌വ കെഎംസിസി പൊന്നാട അണീച്ചു ആദരിച്ചു.. കേന്ദ്ര കമ്മിറ്റി അംഗം വി വി അമീർ, വളണ്ടിയർ ക്യാപ്റ്റൻ സിയാദ് കർഷ, സാദിക്ക് കണ്ണൂർ, മീഡിയ ഇൻചാർജ് ഷാഹിർ കട്ടിപ്പാറ, ശിഹാബ്, സവാദ്, നൗഷാദ് കൊല്ലം, ഹനീഫ ബിനിഷയാ, അബ്ദുൽ ഖാദർ, ഫുഡ്‌ കോർഡിനേറ്റർമാരായ ശിഹാബ്ക്ക, അബ്ദുള്ള സാഹിബ്‌, യൂത്ത് വിഗ് കോർഡിനേറ്റർ ഷാനി കണ്ണൂർ, സുഹൈൽ, മജീദ്, മുസ്തഫ, ഹാരിസ്, റഫീഖ് കൊടുവള്ളി, സുബൈർ മുക്കം, സുബൈർ വാണിമേൽ, അലി, സകീർ ഹുസൈൻ, ഷമീർ, ഷറഫുക്ക, നമ്സീൽ ഷാറു, ഷംസു മാഷ്,തുടങ്ങിയവർ നേതൃത്തം നൽകി..

Leave a Reply

Your email address will not be published. Required fields are marked *