ഒമാനെയും യു.എ.ഇ യെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതക്ക് അപേക്ഷ ക്ഷണിച്ചു. ഈ പട്ടികയിൽ നിന്ന് യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക.

ഒമാനിലോ, യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ, മുൻപ് ഇത്തരം പ്രവൃത്തികൾ ചെയ്ത അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്. യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി നേരത്തെ പറഞ്ഞിരുന്നു.

റെയിൽ പദ്ധതിയുടെ നടത്തിപ്പിന് ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു. . മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരികുന്നത്. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി. കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശ്രംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്.

ഒമാനിലെ തുറമുഖ നഗരമായ സുറഹാറിനെ യു.എ.ഇ തലസ്ഥാനമായ അബുദാബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *