സലാല കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇന്ത്യയുടെ കെട്ടുറപ്പും പുരോഗതിയും ഒപ്പം ന്യൂനപക്ഷ പിന്നോക്ക ജനാവിഭാഗങ്ങളുടെ അവകാശ സംരക്ഷണ ബഹുസ്വര സമൂഹത്തിൽ സമാധാനവും സൗഹാർദ്ധവും വളർത്തലുമാണ് മുസ്ലിം ലീഗിന്റെ എന്നത്തേയും മുഖ്യ ലക്ഷ്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹുസൈൻ കാച്ചിലോടി പറഞ്ഞു.
സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ കേക്ക് മുറിയോടു കൂടി ആരംഭിച്ച പരിപാടി
സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. സമർപ്പിത സേവനം ചെയ്ത നേതാക്കൾ മുൻ കെഎംസിസി പ്രസിഡന്റ് അസീസ് ഹാജി മണിമല, മുൻ ജനറൽ സെക്രെട്ടറി ഹുസൈൻ കാച്ചിലോടി, ഹുസൈൻ കണ്ണൂർ, യൂസുഫുൾ കാസിമി, നിസാം അനിയാരം,ഇസ് ഹാഖ്, എന്നിവരെ യോഗത്തിൽ ജില്ലാ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ ഷബീർ കാലടി,(ജനറൽ സെക്രട്ടറി) റഷീദ് കല്പറ്റ(ട്രഷറർ )നിസാം അനിയാരം ആശംസകളർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൊയ്ദു. സി പി അദ്ധ്യക്ഷനായി, സൈഫുദ്ധീൻ ആ ലിയാമ്പത്ത്, റഷീദ് നാലകത്ത് ഷഫീഖ് തങ്ങൾ, മുസ്തഫ കണ്ണൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
തുടർന്ന് കെ എം സി സി പ്രവർത്തകർ അ വതരിപ്പിച്ച മുട്ടിപ്പാട്ട് ശ്രദ്ദേയമായിരുന്നു.
ഉസ്താദ് യൂസുഫുൽ ഖാസിം പ്രാർത്ഥനയും റസാക്ക് ശ്രീകണ്ടാപുരം സ്വാഗതവും സ്വാലിഹ് തലശ്ശേരി നന്ദിയും പറഞ്ഞു.