മസ്കറ്റ് കെ എം സി സി എറണാകുളം ജില്ലാ കമ്മിറ്റി യുടെ കീഴിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷവും സ്നേഹ സംഗമം നടന്നു. ബർക്ക മോഡേൺ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒമാനിൽ വസിക്കുന്ന പ്രവർത്തകർ പങ്കെടുത്തു.
മസ്കറ്റ് കെ എം സി സി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് മുവാറ്റുപുഴ അദ്ധ്യക്ഷനായ യോഗത്തിൽ മസ്കറ്റ് കെ എം സി സി സെന്റ്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബർക്ക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സലിം കോതമംഗലം,മുഹമ്മദ് ആലുവ, മൈതീൻ മുളവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
അബ്ദുൽ അസീസ് തൃക്കാക്കര സ്വാഗതവും ബക്കർ എടത്തല നന്ദിയും പറഞ്ഞു.