എഴുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനം മസ്കറ്റ് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.
പുലർച്ചെ 12 മണിക്ക് മബെല കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി അംഗം അഷറഫ് പോയിക്കര യുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചു .
മബെല കെഎംസിസി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷനായിരു, ശാക്കിർ ഫൈസി പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം അഷറഫ് പോയിക്കര മുഖ്യ പ്രഭാഷണം നിർവഹിച്ചു. മബെല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രവർത്തക സമിതി അംഗങ്ങൾ സംബന്ധിച്ചു.