എഴുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനം മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.
അൽ ഖൂദ് സൂഖിലെ സീ ഷെൽ റസ്റ്റോറന്റ് ഓഡിയോറ്റിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗിന്റെ ചരിത്രങ്ങൾ പങ്കു വെച്ചും മുസ്ലിം ലീഗ് ഗാനങ്ങൾ ആലപിച്ചും പ്രവർത്തകർ മധുരം വിതരണം ചെയ്തും അവിസ്മരണീയമാക്കിയ ചടങ്ങിന് ഹമീദ് പേരാമ്പ്ര ടി.പി. മുനീർ, ഷാജഹാൻ തായാട്ട്,സി.വി.എം.ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, അബ്ദുൽ ഹക്കീം പാവറട്ടി, ഇഖ്ബാൽ കുണ്ടൂർ, അബ്ദുൽ സമദ് വി.എം.അഷ്റഫ് ആണ്ടാണ്ടിയിൽ ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ് എന്നിവർ നേതൃത്വം നല്കി.