ബൗഷർ മേഖലയിലെ സെവൻസ് ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച നാലാമത് ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വാശിയേറിയ കലാശ പോരാട്ടത്തിൽ എഫ്.സി അൽ അൻസാരി ജേതാക്കൾ ആയി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ്.സി അൽ അൻസാരി – ബൗഷർ എഫ്.സി. ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടിയത് .

കൈരളി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ, ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റ് സിബിഎസ്ഇ ക്ലസ്റ്റർ ചെസ്സ് ചാമ്പ്യൻ ഷൈബി ബിനോജ് കിക്കോഫ് ചെയ്തു.ഫെയർ പ്ലേ അവാർഡ് എ.ടി. എസ്സ്. പ്രോസോൺ സ്പോർട്സ് അക്കാദമി നേടിയപ്പോൾ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി ബൗഷർ എഫ്.സിയുടെ റാഫിയും , മികച്ച ഗോൾ കീപ്പർ ആയി അൽ അൻസാരി എഫ്.സി യുടെ ഹാരിസും , ടോപ്പ് സ്‌കോററായി നെസ്റ്റോ ഒമാൻ എഫ്.സി യുടെ ഉനൈസും , എമർജിങ് പ്ലെയറായി അൽ അൻസാരി എഫ്.സി യുടെ സഹലിനേയും തിരഞ്ഞെടുത്തു .

ജേതാക്കൾക്ക് മസ്കറ്റിലെ സാമൂഹ്യ പ്രവർത്തകരായ ബാലകൃഷ്ണൻ കെ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കൺവീനർ സന്തോഷ്‌കുമാർ, റെജു മരക്കാത്ത്, സംഘാടക സമിതി ചെയർമാൻ സുധി, സെക്രട്ടറി അനുചന്ദ്രൻ, വിജയൻ കരുമാണ്ടി, റിയാസ് അമ്പലവൻ, സൂരജ്. പി.ജെ., പദ്മനാഭൻ തലോറ, കെ.വി.വിജയൻ എന്നിവർ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *