കാസർകോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
മബേല കെഎംസിസി സ്ഥാപക നേതാവും, മർഹും ചെർക്കളം അബ്ദുള്ള സഹിബിന്റെ മകനുമായ നാസർ ചെർക്കളം സാഹിബിന് മബെല കെഎംസിസി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

മബെല കെഎംസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ മബെല കെഎംസിസി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷനായിരുന്നു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉൽഘാടനം ചെയ്തു. ശാക്കിർ പുത്തഞ്ചിറ പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം അഷറഫ് പോയിക്കര മുഖ്യ പ്രഭാഷണം നിർവഹിച്ചു.

മബെല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രവർത്തക സമിതി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി കെ വി റാഫി നാസർ ചേർക്കളത്തിനുള്ള മൊമെന്റോ കൈമാറി. പ്രാർത്ഥനയോടെ ചേർത്ത് നിർത്തുന്ന സഹപ്രവർത്തകർക്ക് മറുപടി പ്രസംഗത്തിൽ നാസർ ചെർക്കളം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *