ഒമാൻ സന്ദർശനത്തിനെതിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശത്തുള്ള ഇന്ത്യൻ കാര്യങ്ങൾ (സി.പി.വി ആൻഡ് ഒ.ഐ.എ ) എന്നിവക്കുള്ള അണ്ടർ സെക്രട്ടറി ഔസഫ് സഈദുമായി ഒമാനിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകൾ കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍, ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ വിവിധ ഭാഷാ വിങ്ങുകളുടെ പ്രതിനിധികള്‍ തുടങ്ങിയര്‍ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. കൂടിക്കാഴ്ചയിൽ ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ അണ്ടർ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ചർച്ച ചെയ്ത കാര്യങ്ങളിൽ ഉചിതമായി നടപടികൾ കൈക്കൊള്ളുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് സംബന്ധിച്ചു. ഒമാൻ നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുമായി രാഷ്ട്രീയ ചർച്ചകളും തിങ്കളാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സെക്രട്ടറി ഇന്ത്യയിലേക്ക് മടങ്ങി.