സലാലയിലെ പ്രവാസികൾക്കിടയിൽ നിരവധി വ്യത്യസ്തമായ പരിപാടികളുമായി മുന്നോട്ടു പോവുന്ന സലാല എസ് കെ എസ് എസ് എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

24.02.2023 ന് അൽ മദ്റസത്തുസുന്നിയ്യയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ഷുഹൈബ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഷമീര്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു.

വാർഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു പാസാക്കി.

പുതിയ കമ്മിറ്റി രൂപീകരണത്തിന് അബ്ദുല്‍ ഫത്താഹ്, ഹാഷിം കോട്ടക്കല്‍ എന്നിവർ നേതൃത്വം നൽകി.

പുതിയ കമ്മിറ്റി ഭാരവാഹികള്‍.

പ്രസിഡണ്ട് : അബ്ദുള്ള അൻവരി മുടിക്കോട് .

വൈസ് പ്രസിഡണ്ടുമാർ : ഷമീർ ഫൈസി
മുസ്തഫ വളാഞ്ചേരി
അമീർ മുസ്ലിയാർ
അബ്ദുൽ വാഹിദ് ചുഴലി

ജനറൽ സെക്രട്ടറി : മുസ്തഫ അരീക്കോട്

ജോയിൻ്റ് സെക്രട്ടറിമാർ :
റസാഖ് സ്വിസ്
ഷാഫി മണ്ണാർക്കാട്
സ്വാലിഹ് നടുവനാട്
റഹ്മത്തുള്ള മാഷ്

ട്രഷറർ : സുബൈർ ഹുദവി

സലാല കേരള സുന്നി സെൻറർ നേതാക്കളായ അബ്ദുല്‍ അസീസ് ഹാജി മണിമല, റഷീദ് കൈനിക്കര, അബ്ദുല്‍ ഫത്താഹ്, ഹാഷിം കോട്ടക്കല്‍, ഖാസിം കോക്കൂർ,…….. Etc. സന്നിഹിതരായിരുന്നു.

യോഗത്തില്‍ മുസ്തഫ അരീക്കോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *