ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലീ ആഘോഷത്തിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന *സ്നേഹസംഗമം-2023* പരിപാടി ഇന്ന് നടക്കും.

അൽ ഖുവൈർ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (17.02.2023) വെള്ളിയാഴ്ച 7:30 ൻ നടക്കുന്ന *സ്നേഹ സംഗമത്തിൽ* പങ്കെടുക്കാൻ ഒമാനിൽ എത്തിയ *നജീബ് കാന്തപുരം എം എൽ എ* യെ അൽ ഖുവൈർ ഏരിയകെഎംസിസി നേതാക്കൾ എയർപോർട്ടിൽ സ്വീകരിച്ചു.

ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതൽ അൽ ഖുവൈർ സാക്കിർ മാൾ ബാൾ റൂമിൽ നടക്കുന്ന പരിപാടി *മസ്കറ്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്  റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എ* മുഖ്യ അതിഥി ആയിരിക്കും.

പരിപാടി യോടനുബന്ധിച്ചു താജുദ്ധീൻ വടകര നയിക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധപെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *