മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള പരിധി 150 റിയാലായി കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ” ടൈംസ് ഓഫ് ഒമാൻ ” പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ കുറഞ്ഞത് 300റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നൊള്ളു. ഇതിന് മുമ്പ് ഇത് 600 റിയാലും അതിന് മുകളിലും ആയിരുന്നു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ പലകമ്പനികളും കുറഞ്ഞ വരുമാനമുള്ള ജീവനകാർക്ക് ഫാമിലി വിസ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

2011ൽ ആണ് ഫാമിലി വിസക്കുള്ള പ്രതിമാസ വരുമാന നിയമം രാജ്യത്ത് വരുന്നത്. ഒമാനിലെ ആകെ ജനസംഖ്യയുടെ 42.21ശതമാനവും പ്രവാസികളാണ്.

Leave a Reply

Your email address will not be published. Required fields are marked *