മസ്കറ്റ് കെ.എം.സി.സി.തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മർഹും ഇ.അഹമ്മദ് സാഹിബ്,മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുള്ള സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഒമാൻ സുമായിലുള്ള അൽ അതീഖ് ഫാമിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് ഷരീഫ് പി.പി യുടെ അദ്ദ്യക്ഷതയിൽ ഹനീഫ കാക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി.എൻ റിയാസ്, എസ്.കുഞ്ഞഹമ്മദ്,സുബൈർ മാഹിൻ,ഷംസുദ്ദീൻ തലയില്ലത്ത്,സലാം ഹാജി,മുഹമ്മദലി പിവി പടന്ന, എന്നിവർ സംസാരിച്ചു.