റൂവി കെഎംസിസി സംഘടിപ്പിച്ച മൂന്നാമത് സീതിഹാജി വിന്നേഴ്സ് ട്രോഫിക്കും , അസ്‌ലം സാഹിബ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ടോപ്പ് ടെൻ ബർക്ക ജേതാക്കളായി , സി എച്ച് കണ്ണപുരത്തിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫൈനലിൽ പരാജയപ്പെട്ടത് ,
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സി എച്ച് കണ്ണപുരത്തിന്റെ ജാബിറിനെയും , ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി മഞ്ചേശ്വരം കെഎംസിസി എഫ് സി യുടെ ആസാദിനെയും , ഏറ്റവും കൂടുതൽ ഗോൾ അടിച്ചു ടോപ്പ് സ്കോറർ ആയി ജസീൽ ടോപ്പ് ടെൻ നെയും തിരഞ്ഞെടുത്തു , ഏറ്റവും മികച്ച ഡിഫന്ററായി റുവൈസ് ടോപ്പ് ടെൻ നെയും തിരഞ്ഞെടുത്തു
മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം പെനാൽറ്റി ഷുട്ടൗട്ടിലൂടെ മഞ്ചേശ്വരം കെഎംസിസി യെ പരാജയപ്പെടുത്തി മസ്കറ്റ് ഹമ്മേഴ്സ് വിജയികളായി , ഫൈനലിൽ വിജയികൾക്ക് നൽകുന്ന
കേരള നിയമസഭാ മുൻ ചീഫ്‌വിപ്പും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പി സീതി ഹാജി സ്മാരക വിന്നേഴ്സ് ട്രോഫി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി ptk ഷമീർ മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരിന്റെ സാനിധ്യത്തിൽ വിജയികൾക്ക് കൈമാറി , റൂവി കെഎംസിസി മുൻ ഉപദേശക സമിതി ചെയർമാൻ അസ്‌ലം സാഹിബ് മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫി ജന്റ്സ് ഗേരേജ് മാനേജിങ് ഡയറക്ടർ ജംഷീറും , മൂന്നാം സ്ഥാനക്കാർക്ക് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന ട്രോഫി ഓപ്പറേഷൻ മാനേജർ അൻസാർ വിജയികൾക്ക് സമ്മാനിച്ചു ,
ചടങ്ങിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷമീർ പാറയിൽ , മുജീബ് കടലുണ്ടി , ഇബ്രാഹിം ഒറ്റപ്പാലം , ടോപ്പ് ടെൺ മാനേജിങ് ഡയറക്ടർ ഹമീദ് ബർക്ക , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു , ഫൈസൽ വയനാട് ,റൂവി കെഎംസിസി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരം ജനറൽ സെക്രട്ടറി അമീർ കാവനൂർ , ട്രഷറർ മുഹമ്മദ് വാണിമേൽ , താജുദ്ദീൻ കല്യാശേരി , ഫിറോസ് പരപ്പനങ്ങാടി , ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ കണ്ണപുരം , കൺവീനർ ശരീഫ് തൃക്കരിപ്പൂർ ടൂർണമെന്റിന് നേതൃത്വം നൽകി