അഞ്ചു മദ്രസകളിൽ നിന്ന് ഇരുന്നോറോളം കുട്ടികൾ മൂന്നു ഹൗസുകളായി നാല് കാറ്റഗറിയിൽ നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ജേതാക്കളായി.
രണ്ടാം സ്ഥാനം ഗ്രീൻ ഹൗസും മൂന്നാം സ്ഥാനം വൈറ്റ് ഹൗസും നേടി.
രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ ഷമീർ പി ടി കെ (നിയുക്ത ബി ഒ ഡി) സല്യൂട്ട് സ്വീകരിച്ചു.
സ്പോർട്സ് മീറ്റ് അഷ്‌റഫ് ഷാഹി ഉദ്‌ഘാടനം ചെയ്തു.
മുനീർ എടവണ്ണ, ഹാഷിം അംഗഡിമുഗർ, സിറാജ് ഞേളാട്ട്
, മുജീബ് കടലുണ്ടി, ഷമീർ ചെന്ത്രാപ്പിന്നി, അബ്ദു റസാഖ് തിരൂർ, ജാബിർ സീബ്, ഷാജഹാൻ അൽഖൂദ്, ഷമീർ ചേലേമ്പ്ര, ഹുസ്സൈൻ കായംകുളം, ഷമീർ ചാവക്കാട്, ഷമീജ്, അസ്‌കർ തുറക്കൽ, ഫൈസൽ എടക്കര, സഫർ മാഹി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.