ആരാധകരുടെ കാത്തിരിപ്പിനും , ഒട്ടേറെ വിവാദങ്ങൾക്കും ഇടയിൽ ഷാരൂഖ് ഖാൻ ചിത്രം ” പത്താൻ ” ഒമാനിലും പ്രദർശനം ആരംഭിച്ചു . ഒമാനിൽ വിവിധ ഇടങ്ങളിൽ ആയി മുപ്പതിലധികം സ്ക്രീനിൽ പത്താൻ പ്രദർശിപ്പിക്കുന്നുണ്ട് .
റൂവി വോക്സ് സിനിമയിൽ പ്രദർശനം ഇല്ലാത്തതിനാൽ , മസ്കറ്റ് നഗരത്തിൽ റൂവി സ്റ്റാർ സിനിമയിൽ ആണ് പത്താൻ പ്രദർശിപ്പിക്കുന്നത് . ശനിയാഴ്ച വരെ സ്റ്റാർ സിനിമ മെയിൻ തിയേറ്ററിൽ മൂന്നു പ്രദർശനങ്ങൾ ആണ് ഉള്ളത് 3. 30 , 7. 15 , 10. 15 എന്നിങ്ങനെയാണ് പ്രദർശന സമയം .
പ്രവർത്തി ദിവസങ്ങളിൽ തിരക്ക് കുറവാണെങ്കിലും വാരാന്ത്യ അവധി ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് നല്ല തിരക്കാണ് എന്നാണ് തിയേറ്റർ അധികൃതർ പറഞ്ഞത് . ” വോക്സ് ” സിനിമയുടെ വിവിധ തിയേറ്ററുകൾ, “സിനി പോളിസ് ” ” ലൂണാർ സിനിമ ” എന്നിവടങ്ങൾക്കു പുറമെ “മസ്കറ്റ് നൈറ്റ്സിന്റെ ” ഖുറം വേദിയിൽ രാത്രി ഒൻപതു മണിക്ക് ” പത്താൻ ” പ്രദർശിപ്പിക്കുന്നുണ്ട് , ഒരു റിയാൽ ആണ് ടിക്കറ്റ് നിരക്ക് . ” ലൂണാർ സിനിമയാണ് ” ഇവിടെ പ്രദർശനം ഒരുക്കുന്നത് . ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്