കൂടുതൽ വോട്ട് സയ്യിദ് അഹമ്മദ് സൽമാന്

രണ്ടാം സ്ഥാനത്ത് PTK ഷമീർ

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മത്സരിച്ച ആറ് മലയാളി സ്ഥാനാർഥികളിൽ മൂന്ന് പേർക്ക് അഭിമാനകരമായ വിജയം . പി.ടി.കെ ഷമീർ , പി.പി.നിതീഷ് കുമാർ , കൃഷ്ണേന്ദു എന്നിവരാണ് ജയിച്ച മലയാളികൾ , ഇവർക്ക് പുറമെ നിലവിലെ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യം, ബോർഡ് അംഗം സൽമാൻ എന്നിവരും വിജയിച്ചു . 

പി.ടി.കെ ഷെമീറിന് 540 വോട്ടും, കൃഷ്ണേന്ദുവിന്‌ 410 വോട്ടും , നിതീഷിന് 402 വോട്ടും ലഭിച്ചു . അത് സമയം ഏറ്റവും അധികം വോട്ടുകൾ ലഭിച്ചത് നിലവിലെ ബോർഡ് അംഗം കൂടിയായ സൽമാനാണ് , സൽമാന് 616 വോട്ടുകൾ ലഭിച്ചു . 

നിലവിലെ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യത്തിന് 344 വോട്ടുകളും ലഭിച്ചു . മറ്റ് മലയാളി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സജി ഉതുപ്പാൻ 213 , സിജു തോമസ് 68 , അജയ് രാജ് 10 എന്നിങ്ങനെയാണ് . ആകെയുള്ള 4963 വോട്ടുകളിൽ 3356 പേരാണ് വോട്ടു രേഖപ്പെടുത്തിയത് , 67.6% മാണ് പോളിംഗ് ശതമാനം . 66 വോട്ടുകൾ അസാധുവായി .രാവി​ലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെയായിരുന്നു പോളിംഗ് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിലെ പ്രധാന ഹാളിൽ പത്തു ബൂത്തുകളിലാണ് പോളിംഗ് നടന്നത് . രാവിലെ തന്നെ നിരവധി രക്ഷിതാക്കൾ വോട്ടു ചെയ്യാനായി എത്തിയിരുന്നു . 15 അംഗ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. 

തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്‌കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ്​ പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. വിജയിച്ച സ്ഥാനാർത്ഥികൾ എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തി . ഫലമറിയാൻ നിരവധി ആളുകളാണ് ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് പരിസരത്തു തടിച്ചു കൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *