മസ്കറ്റ് ഫെസ്റ്റിവലിന്റെ പിൻഗാമിയായി എത്തിയ മസ്കറ്റ് നൈറ്റ്‌സിന് വർണ്ണാഭമായ തുടക്കം . ഇന്നലെ ഖുറം നാച്വറൽ പാർക്കിൽ മസ്കറ്റ് ഗവർണ്ണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ഫെസ്റ്റിവൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു .

ചടങ്ങിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസ്സഡർമാർ എന്നിവർ സംബന്ധിചു . നാല് വേദികളിലായി നടക്കുന്ന പരിപാടിയിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് . ഇന്നലെ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ലേസർഷോ ,ഡ്രോൺ ഷോ എന്നിവയ്ക്ക് പുറമെ വിവിധങ്ങളായ നിരവധി പരിപാടികൾ വിവിധ വേദികളിൽ അരങ്ങേറി .

ദിവസവും നാല് മണിമുതൽ പതിനൊന്നു മണിവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം ഉള്ളത് . എന്നാൽ വാരാന്ത്യ അവധി ദിനങ്ങളിൽ ഖുറം പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ രാത്രി പന്ത്രണ്ട് മണിവരെയും, ഖുറം പാർക്കിൽ പതിനൊന്നര വരെയും ആയിരിക്കും പ്രവേശനം .

ഒമാന്റെ തനതു ജീവിത രീതികൾ കാണുന്നതിനും, മനസിലാക്കുന്നതിനുമായി പൈതൃക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസിനെയും സിവിൽ ഡിഫൻസിന്റെയും വിവിധ വിഭാഗങ്ങൾ മയക്കുമരുന്നെതിരെയും , ട്രാഫിക്ക് നിയമലംഘനത്തിനെതിരെയും ബോധവൽക്കരണ ക്‌ളാസുകൾ നടത്തുന്നുണ്ട് .

വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ ഫെസ്റ്റിവൽ നഗരിയിലേക്ക് എത്തും, അവസാനമായി നടന്ന 2019 ലെ മസ്കറ്റ് ഫെസ്റ്റിവലിൽ നാലര ലക്ഷത്തിലധികം ആളുകളാണ് ഫെസ്റിവൽ സന്ദർശിച്ചത് , കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞു നാല് വർഷത്തിന് ശേഷം നടക്കുന്ന ആഘോഷമായതിനാൽ ഈ വർഷം സന്ദർശകരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ .

Leave a Reply

Your email address will not be published. Required fields are marked *