അറേബ്യൻ ഗൾഫ് കപ്പിന്റെ അത്യന്തം ആവേശകരവും, നാടകീയവുമായ ഫൈനൽ പോരാട്ടത്തിൽ ഒമാൻ ഇറാഖിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പൊരുതി തോറ്റു . ഫൈനൽ മത്സരത്തിൽ ആതിഥേയർക്ക് എതിരെ പോരാടുമ്പോൾ സമ്മർദത്തിൽ ആകുക എന്ന പതിവ് രീതി ഇന്നും തുടക്കത്തിൽ ഒമാൻ ആവർത്തിചെങ്കിലും പിന്നീട് മത്സരത്തിലേക്ക്തിരിടു വന്നു.
ആർത്തിരമ്പിയ പതിനായിരക്കണക്കിന് നാട്ടുകാർക്ക് മുൻപിൽ കളിച്ച ഇറാഖിനായിരുന്നു കളിയുടെ തുടക്കത്തിൽ ആധിപത്യം എന്നാൽ കൗണ്ടർ അറ്റാക്കിലൂടെ ഒമാൻ തിരിച്ചടിക്കാൻ തുടങ്ങിയെങ്കിലും ഇരുപത്തിനാലാം മിനിറ്റിൽ ഇബ്രാഹിം ബയേഷിലൂടെ ഇറാഖ് മുന്നിലെത്തി തുടർന്ന് പ്രതിരോധം ശക്തമാക്കിയ ഇറാഖ് ഒമാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി എന്നാൽ കളിയുടെ എൺപത്തിയഞ്ചാം മിനിറ്റിൽ ഒമാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സമ്മർദ്ദം മൂലം ഗോളാക്കാൻ സാധിച്ചില്ല .
എന്നാൽ കളി തീരാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെ ഒമാന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു ഇത്തവണ കിക്കെടുത്ത സാലാ അൽ യഹ്‌യായി പന്ത് ലക്ഷ്യത്തിലെത്തിച്ചു . അധിക സമയത്തേക്ക് കളി നീണ്ടപ്പോൾ ഇരുകൂട്ടരും ആക്രമിച്ചു കളിച്ചു എന്നാൽ ആർക്കും ഗോൾ നേടാനായില്ല കളി അവസാനിക്കാൻ നാല് മിനിറ്റ് മാത്രം അവശേഷിക്കെ ലഭിച്ച പെനാൽറ്റിയിൽ ഇറാഖ് വീണ്ടും മുന്നിലെത്തി , എന്നാൽ എക്സ്ട്രാ ടൈം അവശേഷിക്കാൻ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഒമർ ബാൽ മൽക്കിയിലൂടെ ഒമാൻ സമനില നേടി .
മത്സരം പെനാൽറ്റി ഷൂട്ടിലേക്കു നീങ്ങും എന്നുറപ്പായ ഘട്ടത്തിൽ നൂറ്റി ഇരുപത്തിരണ്ടാം മിനിറ്റിൽ മനാഫ് യൂനിസിലൂടെ ഇറാഖ് വിജയ ഗോൾ കണ്ടെത്തി , വാർ പരിശോധനയിൽ ഈ ഗോൾ ഓഫ് സൈഡ് ആയിരുന്നു എന്ന് വ്യക്തമായിട്ടും റഫറി ഗോൾ അനുവദിച്ചു . പിന്നീട് ഒമാൻ സർവശക്തിയും സംഭരിച്ചു ആഞ്ഞടിച്ചു എങ്കിലും ഗോൾ മടക്കാനായില്ല .
കിരീടം നേടാനായില്ല എങ്കിലും അഭിമാനത്തോട് കൂടിയാണ് ഒമാൻ ടീം മടങ്ങുന്നത് . ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒമാനിലെ ഇറാഖി ആരാധകർ ടീമിന്റെ വിജയം ആഘോഷിച്ചു .ഇറാഖിന്റെ നാലാം ഗൾഫ് കപ്പ് കിരീടമാണിത് .അടുത്ത ഗൾഫ് കപ്പ് കുവൈറ്റിൽ നടക്കും .