നഗരത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് മസ്കറ്റ് ഫെസ്റ്റിവെലിന്റെ പിൻഗാമിയായി നാളെ മുതൽ ആരംഭിക്കുന്ന ” മസ്കത്ത് നൈറ്റ്‌സിനുള്ള ഒരുക്കങ്ങൾ ” പൂർത്തിയായി .
നാളെ മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ അരങ്ങേറുക. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത് .
12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനം അനുവദിക്കും. മറ്റുള്ളവർക്ക് ഇരുനൂറു ബൈസയാണ് പ്രവേശന ഫീസ് എന്നാൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലേ പ്രവേശന ഫീസ് വ്യത്യസ്തമായിരിക്കും .ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് നാലിടങ്ങളിലായി പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
വിനോദ പരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്‍റെ പരിപാടികൾ മാറും. അൽ നസീം പാർക്കിൽ പൈതൃക ഗ്രാമം ഒരുക്കിയിട്ടുണ്ട് , സിനിമാ തിയേറ്റർ അടക്കമുള്ള കാര്യങ്ങളാണ് ഖുറം പാർക്കിൽ ഉള്ളത് നാല് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന മസ്കത്ത് ഫെസ്റ്റിവലിന്‍റെറ പിൻഗാമിയായി വരുന്ന മസ്കത്ത് നൈറ്റ്സ് നഗരങ്ങൾക്ക് കൂടുതൽ ഉണർവ്വേകും.
2019 ജനുവരിയിലാണ് അവസാനമായി മസ്കത്ത് ഫെസ്റ്റിവൽ നടന്നത്. കോവിഡ് മഹാമാരി മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങൾ മൂലം നാല് വർഷത്തിന് ശേഷമാണ് മസ്കറ്റ് നൈറ്റ്സ് അരങ്ങേറുന്നത്