കോഴിക്കോട്, കൊടുവള്ളി, വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസൽ മക്കൾ ആയിഷ നൗറിൻ (മൂന്നര വയസ്സ്) ഒമാൻ, മസ്കത്ത് ഗൊബ്റയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്ത ഇടെയാണ് വന്നത്.
മാതാവ്: നുഷാഹത്ത് ഫൈസൽ
കൊടുവള്ളി മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗവും സമായിൽ കെഎംസിസി ജനറൽ സെക്രട്ടറി യുമായ മുജീബ് അണ്ടോണ യുടെ ജേഷ്ഠൻ ആണ് കുട്ടിയുടെ പിതാവ് ഫൈസൽ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പി ടി കെ ഷമീറിന്റെ നേത്യത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ഇന്നു രാത്രി മയ്യിത് നാട്ടിലേക്കു കൊണ്ട് പോകും