എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കോർഡിനേഷൻ റൂവി സുന്നി സെന്റർ മദ്രസ്സ ഹാളിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ കെ എൻ എസ് മൗലവി ജനറൽ കൺവീനർ ശുഹൈബ് പാപ്പിനിശ്ശേരി വർക്കിംഗ് ചെയർമാൻ സക്കീർ ഹുസൈൻ ഫൈസി ജാലിക ചീഫ് കോർഡിനേറ്റർ പി ടി എ ഷുക്കൂർ സഹം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
സുപ്രഭാതം റസിഡന്റ് എഡിറ്ററും എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്റുമായ സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.