ഗൾഫ് കപ്പ് ഫുട്ബാളിൽ കരുത്തരായ ബഹറിനെ തോൽപ്പിച്ചുകൊണ്ടു ഒമാൻ ഫൈനലിൽ പ്രവേശിച്ചു .ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമാൻ ജയിച്ചത് . കളിയുടെ എൺപത്തിമൂന്നാം മിനിറ്റിൽ ജമീൽ അൽ യമാദിയാണ് നിർണ്ണായക ഗോൾ നേടിയത് .

ഇത് അഞ്ചാം തവണയാണ് ഒമാൻ ഫൈനലിൽ എത്തുന്നത് . മുൻപ് ഫൈനലിൽ എത്തിയ നാല് തവണയിൽ രണ്ടിലും ഒമാൻ കിരീടം നേടിയിട്ടുണ്ട് .2009 ൽ സൗദി അറേബിയയെ തോല്പിച്ചും , 2018 ൽ യു.എ .ഇ യെ തോൽപ്പിച്ചുമാണ് ഒമാൻ കിരീടം നേടിയത് . ജനുവരി പത്തൊൻപതിന് നടക്കുന്ന ഫൈനലിൽ ഒമാൻ ഇറാഖിനെ നേരിടും . ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഇറാഖ് ഖത്തറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി .

കളിയിൽ പൂർണ്ണ ആധിപത്യം ഒമാന് ആയിരുന്നു എന്നാൽ ഫിനിഷിങ്ങിലെ പിഴവ് മൂലം ഗോൾ നേടാനായില്ല .അതോടൊപ്പം മോശം റഫറിയിങ്ങും ഒമാന് തിരിച്ചടിയായി . അര്ഹിച്ചപ് രണ്ടു പെനാൽറ്റികൾ എങ്കിലും ഒമാന് നൽകിയില്ല . രാജ്യത്തെ വിവിധയിടങ്ങളിൽ കളി കാണാൻ സ്വദേശികളുടെ തിരക്കായിരുന്നു .

ഒമാന്റെ വിജയം അറിഞ്ഞതോടെ ആരാധകർ കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങി .ഹോൺ മുഴക്കിയും , ദേശീയ പതാകകൾ വീശിയും, നൃത്തം ചെയ്തും ആരാധകർ വിജയം ആഘോഷിച്ചു .രാത്രി പന്ത്രണ്ടു മണിക്കും പലയിടത്തും റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *