"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈത്രി മസ്‌കത്തിന്റെ 2022ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് എല്ലാ വര്‍ഷവും മൈത്രി മസ്‌കത്ത് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നുണ്ട്. കേരളത്തിലെ ഭരണരംഗത്ത് ശോഭിക്കുന്നവര്‍ക്ക് നല്‍കുന്ന സി അച്യുതമേനോന്‍ പുരസ്‌കാരം കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ആണ് അര്‍ഹനായത്.
ഒമാനിലെ നാടക രംഗത്തെ സംഭാവനകള്‍ക്ക് നല്‍കുന്ന തോപ്പില്‍ ഭാസി പുരസ്‌കാരം മസ്‌കത്തിലെ നാടക പ്രവര്‍ത്തകനായ പദ്മനാഭന്‍ തലോറയ്ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം അജിത കുമാരി മലയാലപ്പുഴക്കും ആതുരസേവനരംഗത്തെ പ്രവര്‍ത്തനമികവിനുള്ള പുരസ്‌കാരം ഡോ. എസ് പ്രകാശിനും കലാരംഗത്തെ മികവിനുള്ള പുരസ്‌കാരം സുരേഷ് കോന്നിയൂരിനും സാഹിത്യ രംഗത്തെ മികവിനുള്ള പുരസ്‌കാരം ദിവ്യ പ്രസാദിനും ആണ് ലഭിച്ചത്.
ഫെബ്രുവരി 17ന് മസ്‌കത്തില്‍ നടക്കുന്ന മൈത്രി മസ്‌കത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയായ പൊന്നരിവാള്‍ അമ്പിളിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് മൈത്രി മസ്‌കത്ത് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.